ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
1513253
Wednesday, February 12, 2025 4:51 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി "ഉജ്വലം ടുകെ25’ എന്ന പേരില്‍ കൂട്ടിലങ്ങാടി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് ബഡ്സ് സ്കൂളുകളില്‍ നിന്ന് 400ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍കരീം കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു.
സമദ് കോട്ടപ്പുറം, എഴുത്തുകാരി സെലീന സുറുമി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്‍ മാജിദ് ആലുങ്ങല്‍, നുഹ്മാന്‍ ഷിബിലി, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫൗസിയ പെരുമ്പള്ളി, ജാഫര്‍ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രന്,
ബ്ലോക്ക് മെംബര്‍മാരായ ഷബീബ തോരപ്പ, കെ.പി. അസ്മാബി, റഹ്മത്തുന്നിസ, ഒ.മുഹമ്മദ് കുട്ടി, ബിന്ദു കണ്ണന്, എന്‍.കെ. ജമീല, പി. ഷറഫുദീന്‍, സിഡിപി ഒ. പത്മാവതി, സെക്രട്ടറി എം. മജീദ്, വിവിധ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.