റേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന്
1513021
Tuesday, February 11, 2025 4:37 AM IST
പെരിന്തൽമണ്ണ: റേഷന്‍ വിതരണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ അന്നം മുട്ടിക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെപിസിസി സെക്രട്ടറി വി. ബാബുരാജ് ആവശ്യപ്പെട്ടു.
റേഷൻ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നും വിലകയറ്റം തടയണമെന്നും ആവശ്യപ്പെട്ട് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾസലാം, ഡിസിസി സെക്രട്ടറി ശശി മങ്കട, യുഡിഎഫ് ചെയർമാൻ മൊയ്തു മാസ്റ്റർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹർബാൻ, ഡിസിസി അംഗങ്ങളായ മൻസൂർ പള്ളിപ്പുറം, അനീഷ് അങ്ങാടിപ്പുറം,
ഷാഹിദ് ആനക്കയം, ടി.പി. മോഹൻദാസ്, ഡിഎംസി ചെയർമാൻ ഷാജി കട്ടുപ്പാറ,ഹുസൈൻ പാറൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെഫീഖ് ചക്കാലി, മങ്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് , പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.