പാതിവില തട്ടിപ്പ്; മഞ്ചേരിയിൽ കേസ് രജിസ്റ്റർ ചെയ്തു
1513025
Tuesday, February 11, 2025 4:37 AM IST
മഞ്ചേരി:പകുതി വിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ മഞ്ചേരിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. പൂക്കോട്ടൂർ അറവങ്കര സ്വദേശിനി കോഴിശ്ശേരി വീട്ടിൽ ഹബീബയുടെ പരാതിയിലാണ് കേസെടുത്തത്.
വാഴക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹവിൽദാർ എം.എ. റഹിമാൻ മെമ്മോറിയൽ ലൈബ്രറിയുമായി ചേർന്ന് നടത്തിയ വുമൺ ഓൺ വീൽ പദ്ധതിയിലേക്ക് പ്രതികൾ ഗ്രൂപ്പ് അഡ്മിൻമാരായി പ്രവർത്തിച്ച് ആളുകളെ ചേർത്ത് പണം പിരിച്ചെന്നാണ് പരാതി.
വാഴക്കാട് സ്വദേശി നാസർ ബാബു, ഹാഷിം, ആനന്ദകൃഷ്ണൻ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. 2024 നവംബർ 25ന് ലൈബ്രറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് 60,000 രൂപ നൽകിയെങ്കിലും നാളിതുവരെയായി വാഗ്ദാനം ചെയ്ത സ്കൂട്ടറോ പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.