കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
1513026
Tuesday, February 11, 2025 4:45 AM IST
നിലമ്പൂർ: ചാലിയാറിൽ വ്യാപകമായി കൃഷിനാശം വിതച്ച് വന്യമൃഗങ്ങൾ. മൊടവണ്ണ എളംച്ചീരി, ഇടിവണ്ണ എച്ച് ബ്ലോക്കിലും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുന്നുമ്മൽ ഷൗക്കത്തിന്റെ കായ് ഫലമുള്ള നൂറിലേറെ കമുകുകളാണ് ചുവടോടെ പിഴുതെറിഞ്ഞത്.
സമീപത്തെ മമ്പാട് സ്വദേശിയുടെ അമ്പതിലേറെ കമുകുകളും നശിപ്പിച്ചു. മൂലേപ്പാടം എച്ച് ബ്ലോക്കിലെ പപ്പായ തോട്ടത്തിലും വ്യാപക നാശം വിതച്ചു. ഒറ്റയാനെ വനം ആർആർടി വിഭാഗമാണ് പടക്കം പൊട്ടിച്ചും റബർബുള്ളറ്റ് ഉപയോഗിച്ചും തുരുത്തിയത്.