വന്യമൃഗ ആക്രമണം തടയാന്‍ ശാശ്വത പരിഹാരം വേണം: കത്തോലിക്ക കോണ്‍ഗ്രസ്
1512727
Monday, February 10, 2025 4:55 AM IST
പെരിന്തല്‍മണ്ണ: മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ആക്രമണത്തിനെതിരേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശാശ്വത പരിഹാരം കാണണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പൊന്ന്യാകുര്‍ശി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മലയോര കര്‍ഷകര്‍ കൃഷി പാടെ ഉപേക്ഷിച്ച അവസ്ഥയിലാണ്. അവരുടെ മക്കള്‍ കേരളം ഉപേക്ഷിച്ചു പോകുന്നു. അതിനെ തടയിടാന്‍ സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ തയാറാക്കണം.
കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂണിറ്റ് ഡയറക്ടര്‍ ഫാ.ഡേവിസ് തട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രൂപത നിര്‍വാഹക സമിതി അംഗം ബോബന് കൊക്കപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് വര്‍ഗീസ് കണ്ണാത്ത്, ജോര്‍ജ് ചിറത്തലയാട്ട്, ഷാജു നെല്ലിശേരി, എഡ്വിന് ചിരിയന്കണ്ടത്തില്, ലിജോ കിഴക്കേടത്ത്, സരിത വാകശേരില്‍, ജോയി ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചുമോന് കല്ലുകാലായില്‍, രജ്ഞിത്ത് നിലപ്പന എന്നിവര്‍ നേതൃത്വം നല്കി.