സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് സമ്മേളനം
1513265
Wednesday, February 12, 2025 4:55 AM IST
മലപ്പുറം: മാലിന്യ സമാഹരണ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും എംസിഎഫ് കേന്ദ്രങ്ങളായി അംഗീകരിക്കണമെന്നും ഫീഡര്മാര്ക്ക് ഹരിതകര്‍മ സേന സ്റ്റാറ്റസ് നല്‍കണമെന്നും നവ കേരളമിഷന്റെ ഭാഗമാക്കണമെന്നും കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് വാക്കത്തൊടിക അധ്യക്ഷത വഹിച്ചു. ജി.വരുണ്‍ നാരായണന് ക്ലാസെടുത്തു. പി.എം. മുഹമ്മദ് അര്‍ഷാദ്, കെ.പി.എ. ഷെരീഫ്, ജില്ലാ സെക്രട്ടറി സുരേന്ദ്രന്, മുനീര്‍ മക്കരപറമ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം.സി. സിദീഖ് (പ്രസിഡന്റ്), വി.പി. ഫൈസല്‍ (സെക്രട്ടറി), ബാബു വണ്ടൂര്‍ (ട്രഷറര്‍).