മഞ്ചേരിയില്‍ കണ്ടെയ്നര്‍ റോഡില്‍ വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
1513255
Wednesday, February 12, 2025 4:51 AM IST
മഞ്ചേരി: ലോറിയില്‍നിന്ന് കണ്ടെയ്നര്‍ റോഡിലേക്ക് വീണ് അപകടം. ദുരന്തം ഒഴിവായത് തലനാരിഴക്ക്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ട്രൈലര്‍ ലോറിയാണ് അപകത്തില്‍ പെട്ടത്. മഞ്ചേരിയില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി ഇന്നലെ രാവിലെ 11.20ന് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസ് റോഡില്‍ നിന്ന് തുറക്കല്‍ ജംഗ്ഷനില്‍ തിരിക്കുന്നതിനിടെയാണ് അപകടം.
സാധാരണഗതിയില്‍ കണ്ടെയ്നര്‍ ലോക്ക് ചെയ്താണ് വാഹനം ഓടിക്കുന്നത്. എന്നാല്‍ കണ്ടെയ്നര്‍ കാലിയാണെന്നതിനാല് ലോക്ക് ചെയ്യുന്നത് അവഗണിച്ചതാണ് അപകടമുണ്ടാക്കിയത്.
ലോറി തിരിക്കുന്നതിനിടെ റോഡരികിലെ നടപ്പാതയുടെ കൈവരിയില്‍ തട്ടിയതോടെ കണ്ടെയ്നര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സദാസമയവും വാഹന സഞ്ചാരമുള്ള റോഡില്‍ വഴിയാത്രികരും കച്ചവടക്കാരും ഉണ്ടാകാറുണ്ട്.
എന്നാല്‍ അപകട സമയത്ത് ആരും ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാകാനിടയായി. കണ്ടെയ്നര്‍ റോഡില്‍ വീണതോടെ മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. 12 മണിയോടെ ക്രെയിന്‍ എത്തിച്ച് റോഡില്‍ നിന്ന് കണ്ടെയ്നര്‍ ഉയര്‍ത്തി ലോറിയില്‍ തന്നെ സ്ഥാപിക്കുകയായിരുന്നു. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.