ശ്രീരാഗം ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനവും അക്കാഡമി വാര്‍ഷികവും
1512726
Monday, February 10, 2025 4:55 AM IST
പെരിന്തല്‍മണ്ണ: ചാരിറ്റബിള്‍ ട്രസ്റ്റായ ശ്രീരാഗം ഫൗണ്ടേഷന്റെ ഉദ്ഘാടനവും ശ്രീരാഗം അക്കാഡമിയുടെ 29-ാം വാര്‍ഷികവും ഹൈക്കോടതി ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നിര്‍വഹിച്ചു. പ്രശസ്ത ആര്‍ട്ടിസ്റ്റ് മദനനെയും ചരിത്രകാരനും പുരാരേഖ ഗവേഷകനുമായ ഡോ. എസ്. രാജേന്ദുവിനെയും ചടങ്ങില്‍ ആദരിച്ചു.
ശ്രീരാഗം ഡയറക്ടര്‍ ഡോ. കെ.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ മുന്‍ അധ്യക്ഷന്‍ അഡ്വ. എം. കേശവന്നായര്, അങ്ങാടിപ്പുറം തരകന് സ്കൂള്‍ മാനേജര്‍ വി.കെ. വേണുഗോപാല്‍, സരസ്വതി നമ്പൂതിരി, എ.എം. പ്രീതി, സുനില്‍കുമാര്‍, നാരായണന് അവണൂര്‍, കെ. കാര്ത്തികേയന്, തങ്കം ഉണ്ണികൃഷ്ണ,
ദേവിക അജിത്ത്, സിദ്ദീഖ് പെരിന്തല്‍മണ്ണ, പ്രോഗ്രാം കണ്‍വീനര്‍ എം.പി. മനോജ് കുമാര്‍, പ്രമോദ് തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു. ചിത്രപ്രദര്‍ശനവും കുട്ടികളുടെ അരങ്ങേറ്റവും സംഗീതാര്ച്ചനയുമുണ്ടായിരുന്നു.