ഭൂനികുതി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണം: കെട്ടിട ഉടമകള്‍
1512729
Monday, February 10, 2025 4:55 AM IST
മലപ്പുറം: വര്‍ധിപ്പിച്ച 50 ശതമാനം ഭൂനികുതി കെട്ടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയ നികുതികള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് തകിടം മറിക്കുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫക്രുദ്ദീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
കോയീന്, എയര്‍ലൈന്‍സ് അബ്ദുള്‍ അസീസ്, സലിം കാരാട്ട്, അബ്ദുള്‍ അസീസ്, റസാഖ് മഞ്ചേരി, കെ.ടി. സുബൈദ പാണ്ടിക്കാട്, അഡ്വ. ഫാത്തിമ രോഷ്ന, ഇണ്ണി പോക്കര്, റഷീദ് ചാരങ്ങാവ്, ഇല്ലാസ് വണ്ടൂര്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.