ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച മൂന്ന് പദ്ധതികളുടെ സമർപ്പണം നടന്നു
1513029
Tuesday, February 11, 2025 4:45 AM IST
കരുവാരകുണ്ട്: തുവ്വൂർ ഗ്രാമപ്പഞ്ചായത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച മൂന്ന് പദ്ധതികളുടെ സമർപ്പണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കൻഡറി കെമിസ്ട്രി ലാബ്, ഹൈസ്കൂൾ- ഹയർ സെക്കൻഡറി സ്റ്റാഫ് റൂമുകൾ എന്നിവയുടെ സമർപ്പണമാണ് നടന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിച്ച 57 ലക്ഷം രൂപ വിനിയോഗിച്ചാണ് തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പ്രവൃത്തികൾ പൂർത്തീകരിച്ചത്. സംസ്ഥാനതല മേളകളിൽ വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, അംഗം വി.പി. ജസീറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ലത്തീഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് ഫസലു റഹ്മാൻ, എംടിഎ പ്രസിഡന്റ് പി.കെ. ബുഷ്റ, പ്രിൻസിപ്പൽ കെ.സഫിയ,
പ്രധാനാധ്യാപകൻ മനോജ് ജോസഫ്, ബേബി സുഭദ്ര, കെ.കോയ, ബി.ശ്രീകാന്ത്, എം. ബിന്ദു, കളത്തിൽ കുഞ്ഞാപ്പു ഹാജി, അസീസ് ചാത്തോലി, പി. സലാഹുദ്ധീൻ, മാമ്പ്ര കോയ, എ. നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.