വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണവും നടത്തി
1512733
Monday, February 10, 2025 4:59 AM IST
പൂക്കോട്ടുംപാടം: ലയണ്‍സ് ക്ലബും അമരമ്പലം അയ്യപ്പ സേവാസംഘവും സംയുക്തമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. 250ലേറെ പേര് പങ്കെടുത്തു. പൂക്കോട്ടുംപാടം ഗുഡ്വില് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ക്യാമ്പ് അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ മൊബൈല്‍ ലാബ് എത്തിച്ചാണ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തിയത്. പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയവരുടെ രക്തപരിശോധനയും കൗണ്‍സിലിംഗും ഉള്‍പ്പെടെ ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു. ബോധവ്തകരണ ക്ലാസും ഇതോടൊപ്പം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റും ക്യാമ്പ് കണ്‍വീനറുമായ പി.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അനീഷ് കവളമുക്കട്ട, അയ്യപ്പസേവാ സംഘം പ്രസിഡന്റ് പി. രാധാകൃഷ്ണന്, ലയണ്‍സ് ക്ലബ് സോണല്‍ ചെയര്മാന് എ.വി. അനില്‍ പ്രസാദ്,
അയ്യപ്പസേവാ സംഘം രക്ഷാധികാരി സേതുമാധവന്, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ സജാദ്, ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് രാജ്മോഹന്‍, ഭാസ്ക്കരന്‍, സണ്‍റൈസ് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കെ. മുരളീധരന്, ലയണ്‍സ് ക്ലബ് ജില്ലാ ചെയര്‍പേഴ്സണ്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.