ജൈവ വായനയ്ക്ക് തുടക്കം കുറിച്ച് കടുങ്ങപുരം വിദ്യാലയം
1512730
Monday, February 10, 2025 4:55 AM IST
പുഴക്കാട്ടിരി: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന "ബഡിംഗ് റൈറ്റേഴ്സ് ’ പദ്ധതിയുടെ ഭാഗമായി കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്കി.
അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ഥികളിലെ വായന പരിപോഷണം, സര്‍ഗാത്മക വികാസം എന്നീ ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ "സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസാഹിത്യകാരനും മുണ്ടശേരി അവാര്‍ഡ് ജേതാവുമായ എം.കൃഷ്ണദാസാണ് ശില്പശാലയിലൂടെ പരിശീലനം നല്‍കിയത്. ഇതിലൂടെ കുട്ടികളില്‍ പുതിയ വായന സംസ്കാരം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
കടുങ്ങപുരം ജിഎച്ച്എസ്എസില്‍ നടന്ന പരിശീലനം എഴുത്തുകാരനും "ഷാജഹാന്റെ പ്രണയ കാവ്യം’ എന്ന നോവല്‍ രചയിതാവുമായ റഹീം വരിക്കോടന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന്, വിദ്യാരംഗം കണ്‍വീനര്‍മാരായ പി.സരിത, വി.പി. രാജഗോപാലന്‍, വി.പി. അശ്വതി, കെ. മിന ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.