കെഎംസിസി ഗ്ലോബല്‍ കമ്മിറ്റി ധനസഹായം നല്കി
1513261
Wednesday, February 12, 2025 4:54 AM IST
പുഴക്കാട്ടിരി: മരണപ്പെട്ട രണ്ട് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പനങ്ങാങ്ങര കെഎംസിസി ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായ ഫണ്ട് കൈമാറി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച പനങ്ങാങ്ങര കിഴക്കേതലക്കല്‍ നാസറിന്റെ കുടുംബത്തിന് പദ്ധതി തുക 10 ലക്ഷവും പ്രവാസിയായിരിക്കെ കുവൈത്തില്‍ മരിച്ച വടക്കേതില്‍ ഷൗക്കത്തിന്റെ കുടുംബത്തിന് ഏഴ് ലക്ഷത്തി എട്ടായിരത്തി അഞ്ഞൂറ് രൂപയും മഞ്ഞളാംകുഴി അലി എംഎല്‍എ കൈമാറി. ചടങ്ങില്‍ സയിദ് അലി അരീക്കര അധ്യക്ഷത വഹിച്ചു.
ശിഹാബ് തങ്ങള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ സമര്‍പ്പണം സമസ്ത മുശാവറ അംഗം കെ.ഹൈദര്‍ ഫൈസി നിര്‍വഹിച്ചു. ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ്, യു. മുഹമ്മദ് ഷഹീം, യു. മുഹമ്മദ് ശാമില്‍, കെ. മുഹമ്മദ് ഷാമില്‍ എന്നിവര്‍ക്ക് യൂത്ത് ലീഗ് പനങ്ങാങ്ങര ടൗണ്‍ കമ്മിറ്റിയുടെ ഉപഹാരം സമസ്ത മുശാവറ അംഗം സി.കെ. അബ്ദുറഹിമാന് ഫൈസി കൈമാറി.
ലീഗ് നേതാക്കളായ എം.അബ്ദുള്ള, അബൂബക്കര്‍, സൈനുദീന്‍, അസീസ് പേങ്ങാട്ട്, കെഎംസിസി നേതാക്കളായ അസീസ് വെങ്കിട്ട, കെ.ടി. കരീം തുടങ്ങിയവര്‍ പങ്കെടുത്തു.