രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷിന് യാത്രയയപ്പ്
1513228
Wednesday, February 12, 2025 4:19 AM IST
തേഞ്ഞിപ്പലം: രജിസ്ട്രാര്‍ പദവിയില്‍ സേവനകാലാവധി പൂര്‍ത്തീകരിക്കുന്ന ഡോ. ഇ.കെ. സതീഷിന് കാലിക്കട്ട് സര്‍വകലാശാല ഔദ്യോഗിക യാത്രയയപ്പ് നല്കി.
വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്, ഡോ. ടി. മുഹമ്മദ് സലീം, സെനറ്റംഗങ്ങളായ ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.എ. ബേബി ഷാരി, വി.എസ്. നിഖില്‍,
പഠനവകുപ്പ് യൂണിയന് ചെയര്മാന് ബ്രവിന്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. വി.എല്‍. ലജിഷ്, ടി. ശബീഷ്, ടി.എം. നിശാന്ത് എന്നിവര്‍ പ്രസംഗിച്ചു.