"സാങ്കേതികവിദ്യയുടെ കടന്നുകയറ്റം തൊഴില്‍മേഖലയെ ബാധിച്ചു'
1512732
Monday, February 10, 2025 4:55 AM IST
മലപ്പുറം: ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ആധാരം എഴുത്ത് തൊഴില്‍ മേഖലയെ ദോഷകരമായി ബാധിച്ചുവെന്ന് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് വിലയിരുത്തി. കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂര്‍ ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് തെന്നാടന്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ. അന്‍സാര്‍, സംസ്ഥാന ട്രഷറര്‍ സി.പി. അശോകന്, ഇ. രാജഗോപാലന്‍, ശശിമോന് കോട്ടയം, സുനില്‍ കൊട്ടറ, എം. തങ്കച്ചന്, പി.ശാരദ, കെ. അബ്ദുള്‍നാസര്‍, അനില്‍ മേലാറ്റൂര്‍, കെ.സിക്കന്തര്‍ ഹയാത്ത്, സി. ഗോപാലകൃഷ്ണന്, എം. സത്യന്, ലിഷ താനൂര്‍, സ്മിത കുറ്റിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.