പൊറൂക്കരയില്‍ കാര്‍ഷിക മേള
1513262
Wednesday, February 12, 2025 4:54 AM IST
എടപ്പാള്‍: കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷികയന്ത്ര, ഭക്ഷ്യ സംസ്കരണ വിഭാഗങ്ങളും എടപ്പാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാം മെക്ക് 2025 കാര്‍ഷിക മേള 17, 18 തിയതികളില്‍ പൊറൂക്കര യാസ്പൊ ക്ലബ് ഗ്രൗണ്ടില്‍ നടക്കും.
കാര്‍ഷിക യന്ത്രവത്ക്കരണത്തിന്റെയും ഭക്ഷ്യസംസ്കരണത്തിന്റെയും പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിലാണ് നൂതന സാങ്കേതിക വിദ്യകളും യന്ത്രങ്ങളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. യന്ത്രങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയവയും വിവിധ സ്റ്റാളുകളും മേളയിലുണ്ടാകും. കെ.ടി. ജലീല്‍ എംഎല്‍എ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യും.
എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ അധ്യക്ഷത വഹിക്കും. ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല യന്ത്രോപകരണ വിഭാഗം മുഖ്യഗവേഷക സിന്ധു ഭാസ്ക്കര്‍, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്, എടപ്പാള്‍ കൃഷി ഓഫീസര്‍ എം.പി. സുരേന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.