വഴിക്കടവില്‍ ഡിജിറ്റല്‍ റീ സര്‍വേക്ക് ഇന്ന് തുടക്കം
1513264
Wednesday, February 12, 2025 4:54 AM IST
വഴിക്കടവ്: വഴിക്കടവ് വില്ലേജില്‍ ഡിജിറ്റല്‍ റീ സര്‍വേക്ക് ഇന്ന് തുടക്കമാകും. ഗ്രാമപഞ്ചായത്ത് ഓഡിറ്റേറ്റാറിയത്തില് രാവിലെ 10.30ന് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മലപ്പുറം സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. രാജീവ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവന് പട്ടത്താരി എന്നിവര്‍ പങ്കെടുക്കും.