സബ് ജൂണിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
1512731
Monday, February 10, 2025 4:55 AM IST
മലപ്പുറം: മലപ്പുറം സെഞ്ച്വറി ഷട്ടില്‍ ക്ലബ് കോട്ടപ്പടി സെഞ്ച്വറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്സംഘടിപ്പിച്ച ഓള് കേരള സബ്ജൂണിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആണ്കുട്ടികളുടെഅണ്ടര് 15 വിഭാഗത്തില്‍ മലപ്പുറത്തെ ദീപക്കിനെ തോല്പിച്ച് എറണാകുളത്തെ ആരിഫ് മുഹമ്മദ് ജേതാവായി. അണ്ടര്‍ 13 വിഭാഗത്തില്‍ കാശിനാഥിനെ (തിരുവനന്തപുരം)പരാജയപ്പെടുത്തി നവനീതും ( കോഴിക്കോട് ),
അണ്ടര്‍ 11 വിഭാഗത്തില്‍ ഹാദി ഹംദാനെ (കോഴിക്കോട്) പരാജയപ്പെടുത്തി സര്‍ഫ്രാസ് അഹമ്മദും (തിരുവനന്തപുരം), അണ്ടര്‍ 9 വിഭാഗത്തില്‍ നിരഞ്ജനെ (മലപ്പുറം) പരാജയപ്പെടുത്തി മുഹമ്മദ് ആദിലും (എറണാകുളം) ജേതാക്കളായി.
പെണ്‍കുട്ടികളുടെ അണ്ടര്‍ 15 വിഭാഗത്തില്‍ ക്രൈസില്‍ ജോസിനെ (തൃശൂര്‍) പരാജയപ്പെടുത്തി ആര്. അനന്യ (പാലക്കാട്), അണ്ടര്‍ 13 വിഭാഗത്തില്‍ നവികയെ (കണ്ണൂര്‍) പരാജയപ്പെടുത്തി ക്രൈസില്‍ ജോസും (തൃശൂര്‍), അണ്ടര്‍ 11 വിഭാഗത്തില്‍ അതിഥിയെ (പാലക്കാട്) തോല്‍പ്പിച്ച് കെ. ജാനകിയും (പാലക്കാട്), അണ്ടര്‍ 9 വിഭാഗത്തില്‍ ഫാത്തിമയെ (മലപ്പുറം) പരാജയപ്പെടുത്തി വരദയും (കണ്ണൂര്‍) ജേതാക്കളായി.
വിജയികള്‍ക്ക് മലപ്പുറം ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ഇബ്രാഹിം കൂത്രാടന്‍ ട്രോഫികള്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി. സുരേഷ് അധ്യക്ഷത വഹിച്ചു.ഡോ. മുനീര്‍, തോരപ്പ അബൂബക്കര്‍, ഷൗക്കത്ത് ഉപ്പൂടന്‍, വിനോദ് മുണ്ടുപറമ്പ്, സമീര്‍ പൂവല്ലൂര്‍, ജാഫര്‍ മാഞ്ഞാംപള്ളി, സതീഷ് പുല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.