പഞ്ചായത്തുവക സ്ഥലത്ത് മണ്ണ് നിക്ഷേപിച്ചതിനെതിരേ പോലീസിൽ പരാതി
1513034
Tuesday, February 11, 2025 4:45 AM IST
കരുവാരകുണ്ട്: മണ്ണെടുക്കലും കുന്നിടിച്ച് നിരപ്പാക്കലും ഗുരുതരമായ പരിസ്ഥിതി ഭീഷണി സൃഷ്ടിക്കുന്നതായി പരാതി. കരുവാരകുണ്ട് അങ്ങാടിക്ക് സമീപം സംസ്ഥാന പാതയോരത്ത് നടത്തുന്ന കുന്നിടിക്കലിനെതിരേ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടിപ്പറിൽ കടത്തുന്ന മണ്ണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വക പാടത്ത് അനുമതിയില്ലാതെ നിക്ഷേപിച്ചതിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ടീച്ചർ കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.