കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
1513251
Wednesday, February 12, 2025 4:51 AM IST
എടക്കര: നിയന്ത്രണംവിട്ട കാര്‍ റോഡില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉപ്പട ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിന് മുന്നിലെ വീട്ടുമുറ്റത്തേക്കാണ് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. യാത്രികരായ പിട്ടാപ്പള്ളില്‍ മേരി, മകന് ജിതിന് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ പുലര്‍ച്ചെ 4.15ഓടെയാണ് സംഭവം. ശബ്ദം കേട്ടുണര്‍ന്ന വീട്ടുടമ നിലമ്പൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റെനി വര്‍ഗീസാണ് അപകടത്തില്‍പെട്ടവരെ കാറില്‍ നിന്ന് പുറത്തിറക്കിയത്. അപകടത്തില്‍ വീട്ടുവളപ്പിലെ തെങ്ങ്, മാവ് എന്നിവയില്‍ കാര്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടമൊഴിവായി. മലയോര പാതയുടെ ഭാഗമായി റോഡ് നിര്‍മാണം നടന്നെങ്കിലും താഴ്ചയുള്ള ഈ ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടകാരണം.