ഗതാഗത നിയന്ത്രണം
1513263
Wednesday, February 12, 2025 4:54 AM IST
മങ്കട: കൂട്ടില്‍ പട്ടിക്കാട് റോഡ് ജംഗ്ഷന് മുതല്‍ മുള്ള്യാകുറിശി ടൗണ്‍ വരെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. ഓരാടംപാലം വലമ്പൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അങ്ങാടിപ്പുറം വഴിയും മങ്കട കൂട്ടില്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍-ഓരാടംപാലം വഴിയും പട്ടിക്കാട്-പെരിന്തല്‍മണ്ണ വഴിയും തിരിഞ്ഞുപോകണം.
അച്ചനമ്പലം കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മലപ്പുറം- പരപ്പനങ്ങാടി, വേങ്ങര-കച്ചേരിപ്പടി-കക്കാടുംപുറം റോഡ് വഴി തിരിഞ്ഞുപോകണം.