ഇടവക ദിനവും ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ആചരിച്ചു
1513033
Tuesday, February 11, 2025 4:45 AM IST
എടക്കര: ഉപ്പട മലച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവക ദിനവും ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ആചരിച്ചു. ഫാ. ഏബ്രഹാം പതാക്കല്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യൂസ് വട്ടിയനിക്കല് അധ്യക്ഷത വഹിച്ചു.
എം.കെ. മാത്യു മറുകുംമൂട്ടില്, ബിജു കുന്നുമ്മേല്പൊട്ടി, റെജി മാത്യു, പി.എസ്. തോമസ്, വി.എസ്. സ്കറിയ, ലിസി കുരുവിള, ആന്‍സ് എല്‍സ സ്കറിയ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ സ്കോളര്‍ഷിപ്പുകളും മെറിറ്റ് അവാര്‍ഡുകളും വിതരണം ചെയ്തു.