വി.കെ. പത്മനാഭന് അനുസ്മരണം
1511327
Wednesday, February 5, 2025 5:39 AM IST
കാളികാവ്: സിപിഎം ചോക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന വി.കെ. പത്മനാഭന്റെ ആറാമത് ചരമവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു.
വി.പി. സജീവന് അധ്യക്ഷതവഹിച്ചു. നിലമ്പൂര്‍ ഏരിയ സെക്രട്ടറി കെ. മോഹനന്, ഏരിയ സെന്റര്‍ അംഗം വി.കെ. അനന്ത കൃഷ്ണന് ലോക്കല്‍ സെക്രട്ടറി കെ.ടി. മുജീബ്, കെ.എസ്. അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.