ഭദ്രാസന യുവജന സഖ്യം സമ്മേളനം
1510399
Sunday, February 2, 2025 4:51 AM IST
ചുങ്കത്തറ: യുവജനങ്ങള്‍ രാഷ്ട്ര ബോധവും രാജ്യസ്നേഹവും ഉള്ളവരാകണമെന്നും നമുക്ക് ലഭിച്ച കഴിവുകള്‍ക്ക് അനുസൃതമായി വളരണമെന്നും ഐസക് ഈപ്പന്. ഭദ്രാസന യുവജന സഖ്യം യുവ വേദി സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
റവ. കെ.എസ്. റോജിന്‍, ഐബിന്‍ ജേക്കബ്, ജിന്സണ് മാത്യു, മേഴ്സി വര്‍ഗീസ്, റവ.ജിനു ഏബ്രഹാം, റവ. വില്‍സണ്‍ വര്‍ഗീസ്, റവ. ജിതിന് മാത്യു തോമസ് എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന യോഗത്തില്‍ സണ്‍ഡേ സ്കൂള്‍ സമാജം അസിസ്റ്റന്റ് സെക്രട്ടറി റവ.സനല്‍ ചെറിയാന് മുഖ്യസന്ദേശം നല്കി.
റവ. ബി. റീജിന്, റവ. അനു ഉമ്മന്‍, ബിനു വര്‍ഗീസ്, സി.എസ്. റെനി എന്നിവര്‍ സംസാരിച്ചു. രാത്രി യോഗത്തില്‍ റവ. ഡോ.കെ. തോമസ് സന്ദേശം നല്കി. റവ. ജോ മാത്യു, റവ. സജു ബി. ജോണ്‍, റവ. മാത്യു വര്‍ഗീസ്, റവ. ഷാജി എം. തോമസ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 7.30 നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസന അധ്യക്ഷന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ സമാപന സന്ദേശം നല്‍കും.