ആവേശം പകര്‍ന്ന് പെരിന്തല്‍മണ്ണയില്‍ മാരത്തണ്‍
1511078
Tuesday, February 4, 2025 8:02 AM IST
പെരിന്തല്‍മണ്ണ: "ലഹരി മുക്ത നഗരം, ആരോഗ്യമുള്ള സമൂഹം' എന്ന സന്ദേശവുമായി സോള്‍സ് ഓഫ് പെരിന്തല്‍മണ്ണ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 5.30ന് 21 കിലോമീറ്ററും 6.15നു 10 കിലോമീറ്ററും 7.15ന് അഞ്ച് കിലോമീറ്റര്‍ ഫാമിലി റണ്ണും പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചു.
നജീബ് കാന്തപുരം എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് പി. ഷാജി, പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷ്, മുന്‍ എസ്പി യു.അബ്ദുള്‍ കരീം, എഡിഎം എന്‍.എം. മെഹ്റലി, കിംസ് അല്‍ശിഫ ഡയറക്ടര്‍ ഡോ. അബ്ദുള്ള ഖലീല്‍, ഡോ. ഷംസുദീന്‍, പെരിന്തല്‍മണ്ണ എച്ച്ഐ വത്സന്, കുറ്റീരി മാനുപ്പ, കൗണ്‍സിലര്‍ ഹുസൈനാ നാസര്‍, വ്യാപാരി സമിതി പ്രതിനിധി അബ്ബാസ്, മന്‍സൂര്‍ നെച്ചിയില്‍ എന്നിവര്‍ സംയുക്തമായി ഫ്ളാഗ് ഓഫ് ചെയ്തു.10 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ മനു ഒന്നാം സ്ഥാനവും അജിത്ത് രണ്ടാം സ്ഥാനവും അരുണ്‍ മൂന്നാം സ്ഥാനവും നേടി.
10 കിലോമീറ്റര്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ അന്‍ജു കൃഷ്ണന്, ആശസോമന്, നസ്രിന് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 45വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ പുരുഷ വിഭാഗത്തില്‍ സവാദ് ഒന്നാംസ്ഥാനവും ഫൈസല്‍ രണ്ടാം സ്ഥാനവും സുഭാഷ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ മരിയ തോമസ്, നദീറ എന്നിവരും വിജയികളായി. 60 വയസിനു മുകളിലുള്ളവര്‍ക്കുള്ള മത്സരത്തില്‍ മോഹന്‍ദാസ്, അബ്ദുള്‍ മനാഫ്, അലി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ അരുണാവത്സരാജ്, കെ. സലീമ എന്നിവരും സമ്മാനങ്ങള്‍ നേടി. 21 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ കെ.കെ. വിഷ്ണു ഒന്നാംസ്ഥാനം നേടി, പി.അഖിലേഷ് രണ്ടും സജിത്ത് മൂന്നാമതുമായി.