വിഷ്ണുജയുടെ കുടുംബാംഗങ്ങളെ മഹിളാ അസോസിയേഷന് ഭാരവാഹികള്‍ സന്ദര്‍ശിച്ചു
1511072
Tuesday, February 4, 2025 8:02 AM IST
പൂക്കോട്ടുംപാടം: മഞ്ചേരി എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കുടുംബാംഗങ്ങളെ മഹിളാ അസോസിയേഷന് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.പി. സുമതി, ജില്ലാ ട്രഷറര്‍ അഡ്വ. ഷീന രാജന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുമ ജയകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം മുനീഷ കടവത്ത് എന്നിവരാണ് സന്ദര്‍ശിച്ചത്.
വിഷ്ണുജയെ ആത്മഹത്യയിലേക്ക് നയിച്ച പ്രശ്നങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. അതിനാവശ്യമായ സഹായം കുടുംബത്തിന് മഹിളാ അസോസിയേഷന് നല്‍കുമെന്ന് വിഷ്ണുജയുടെ അച്ഛന് മനയില്‍ പാലോളി വാസുദേവന്‍, അമ്മ പത്മകുമാരി എന്നിവര്‍ക്ക് അസോസിയേഷന് ഭാരാവാഹികള്‍ ഉറപ്പുനല്‍കി. കെ.പി. ഉഷദേവി, പി. വിജയലക്ഷ്മി, പി.കെ. ഉഷാകുമാരി, സിപിഎം നിലമ്പൂര്‍ ഏരിയ കമ്മിറ്റി അംഗം പി. ശിവാത്മജന്, ചുള്ളിയോട് ലോക്കല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.