മാലിന്യമുക്തം നവകേരളം: മങ്കടയില്‍ യോഗം ചേര്‍ന്നു
1510403
Sunday, February 2, 2025 4:51 AM IST
മങ്കട: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ചേര്‍ന്ന മങ്കട ബ്ലോക്ക്തല നിര്‍വഹണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ അധ്യക്ഷത വഹിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ്, വനിതാക്ഷേമം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എസ്. സനീഷ്, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുള്‍ മാജിദ്, ബ്ലോക്ക് മെന്പര് ടി.എം. അസ്മാബി, മലപ്പുറം എസ്ഐ സുനിഷ് കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.കെ. കൃഷ്ണ പ്രസാദ്,
എഡിഎ സുഹൈബ് തൊട്ടിയാന്‍, സിഡിപിഒ പ്രധിനിധി വി.എസ്. രമ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സാദിഖലി കെ.പി. പുഴക്കാട്ടിരി, പി.വി. അയ്യപ്പന്, പി. രാജീവ് മക്കരപറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.