കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കി
1511323
Wednesday, February 5, 2025 5:39 AM IST
നിലമ്പൂര്‍: കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കും ധര്‍ണയും സംഘടിപ്പിച്ചു. രാവിലെ 21 സര്‍വീസുകളില്‍ ഒമ്പത് എണ്ണം റദ്ദാക്കുകയും സ്ഥിരം ജീവനക്കാരില്‍ 80 ശതമാനം ആളുകളും പണിമുടക്കില്‍ പങ്കെടുക്കുകയും ചെയ്തു. ബദല്‍ ജീവനക്കാരെ വച്ചാണ് സര്‍വീസ് ഓപറേറ്റ് ചെയ്തത്.
പണിമുടക്ക് ധര്‍ണ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. കെ. ശ്രീജിത്ത്, പി. അബ്ദുള്‍ വാഹിദ്, ടി.എന്‍. സുനില്‍കുമാര്‍, ജമാലുദീന് കണ്ണത്ത്, സി.പി. അബ്ദുള്‍ റഷീദ്, വി.കെ. അബ്ദുള്‍ ഗഫൂര്‍, എം. അബ്ദുള്അസീസ് എന്നിവര്‍ പ്രസംഗിച്ചു.