ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
1510398
Sunday, February 2, 2025 4:51 AM IST
മൂത്തേടം: പാലാങ്കരയില്‍ മത്സ്യം കൊണ്ടുപോവുകയായിരുന്നു ഗുഡ്സ് ഓട്ടോ മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഓട്ടോയില്‍ നിന്ന് ഒഴുകിയിറങ്ങിയ ഓയില്‍ അപകടത്തിന് ഇടയാക്കുമെന്നതിനാല്‍ വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഓയില്‍ കഴുകിക്കളഞ്ഞു.
മലയോര പാതയുടെ ഭാഗമായുള്ള പൂക്കോട്ടുംപാടം മൂത്തേടം റീച്ചിലെ പാലാങ്കരയില്‍ ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. ഗുഡ്സ് മറിഞ്ഞതോടെ പാതയില്‍ ഗതാഗത തടസവും ഉണ്ടായി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് മറിഞ്ഞ വാഹനം നീക്കിമാറ്റിയത്.