വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്കി
1511074
Tuesday, February 4, 2025 8:02 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വെന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിതരണോദ്ഘാദനം ചെയര്മാന് പി. ഷാജി നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് വി.കെ. വിജയ, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്, വഴിയോര കച്ചവട തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി അലവി, സിറ്റി മിഷന് മാനേജര്‍ സുബൈറുല്‍ അവാന് എന്നിവര്‍ പ്രസംഗിച്ചു.