ആരോഗ്യം ആനന്ദം: കാന്‍സര്‍ പ്രതിരോധ കാമ്പയിന് തുടക്കമായി
1511316
Wednesday, February 5, 2025 5:32 AM IST
തിരൂര്‍: കാന്‍സര്‍രോഗ നിര്‍ണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ജനകീയ കാമ്പയിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്. "ആരോഗ്യം ആനന്ദം’ എന്ന പേരില്‍ ആരോഗ്യവകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ സംഗമം റസിഡന്‍സി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിന് വനിതാദിനമായ മാര്‍ച്ച് എട്ടിന് അവസാനിക്കും. ആദ്യഘട്ടത്തില്‍ സ്ത്രീകളെ നേരിട്ട് ബാധിക്കുന്ന ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയവയുടെ പരിശോധന ക്യാമ്പിനും ജില്ലയില്‍ തുടക്കമായി.പരിപാടിയില്‍ കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി. നസീമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ്, തിരൂര്‍ നഗരസഭ വൈസ് ചെയര്മാന് രാമന്‍കുട്ടി പാങ്ങാട്ട്, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കൈനിക്കര, തിരൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ.സജ്ന, ഡിഎംഒ ഡോ.ആര് രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.