മഞ്ചേരി മെഡിക്കല്‍ കോളജിലെ ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന്
1511311
Wednesday, February 5, 2025 5:32 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം, ഒപി വിഭാഗം എക്സ്റേ സ്കാനിംഗ്, ലാബ് തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്-ജേക്കബ് മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്ന് യോഗം വിമര്‍ശിച്ചു.
ജില്ലാ സെക്രട്ടറി അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. ഷബീര്‍ അധ്യക്ഷത വഹിച്ചു. അലി മുക്കം, ഷംസുദീന്‍ തടപ്പറമ്പ്, സുനില്‍ ജേക്കബ്, ബിനോയ് പയ്യനാട്, റിയാസ് പാലായി, കെടിയുസി നേതാക്കളായ നാസര്‍ പുല്ലാര, റാഫി എളങ്കൂര്‍, ഫസല്‍ മുടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.