എടക്കരയില്‍ ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനം
1510392
Sunday, February 2, 2025 4:46 AM IST
എടക്കര: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എടക്കര ഗ്രാമപഞ്ചായത്തില്‍ ഹരിത സ്ഥാപനം, ഹരിത അയല്‍ക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത കലാലയം പ്രഖ്യാപനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത വിദ്യാലയങ്ങളായും അഞ്ച് സ്ഥാപനങ്ങള്‍ ഹരിതസ്ഥാപനങ്ങളായും പാലേമാട് വിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഹരിതകലാലയമായും പഞ്ചായത്തിലെ 160 അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
ഹരിതകേരള മിഷന് റിസോഴ്സ് പേഴ്സണ്‍ ശില്പ മിഷന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ജെ. ബിജു എടക്കര പഞ്ചായത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ഭാവിപരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്തംഗങ്ങളായ പി. മോഹനന്,
ഫസീന്‍ മുജീബ്, കബീര്‍ പനോളി, സന്തോഷ് കപ്രാട്ട്, ധനഞ്ജയന്, സുലൈഖ, ലിസി തോമസ്, അജി സുനില്‍, കെ.പി. ജബ്ബാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സരള രാജപ്പന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.