എടപ്പാള്‍ ഗവണ്മെന്റ് സ്കൂളില്‍ ആധുനീകരിച്ച കെമിസ്ട്രി ലാബ്
1511067
Tuesday, February 4, 2025 8:02 AM IST
എടപ്പാള്‍: എടപ്പാള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആധുനീകരിച്ച കെമിസ്ട്രി ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏറ്റവും വലിയ കെമിസ്ട്രി ലാബാണ് ഇതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഒരേ സമയം 60 കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാനുള്ള സൗകര്യം ലാബിലുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷവും സ്കൂള്‍ മാനേജ്മെന്റ് സമാഹരിച്ച 2.5 ലക്ഷവും ഉള്‍പ്പെടെ 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ലാബ് പൂര്‍ത്തീകരിച്ചത്.
വിരമിക്കുന്ന അധ്യാപിക വിലാസിനിക്ക് ചടങ്ങില്‍ പിടിഎ യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, ഗ്രാമപഞ്ചായത്തംഗം ഇ.എസ്.സുകുമാരന്‍, പിടിഎ പ്രസിഡന്റ് കെ.രാമചന്ദ്രന്, പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുള്‍ ഗഫൂര്‍, ഹെഡ്മാസ്റ്റര് എ.കെ. ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.