"മങ്കടയില്‍ ഇലവന്‍സ് ഫുട്ബോളിന് സൗകര്യം വേണം’
1511326
Wednesday, February 5, 2025 5:39 AM IST
മങ്കട: മങ്കടയില്‍ ഇലവന്‍സ് ലീഗ് ഫുട്ബോള്‍ കളിക്കുന്നതിന് മൈതാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്ന് ഇന്‍ഡിപെന്‍ഡന്‍സ് സോക്കര്‍ ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ക്ലബിന്റെ നേതൃത്വത്തില്‍ മങ്കടയില്‍ നടന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ വന്‍ വിജയമാക്കിയ നാട്ടുകാരെയും മാധ്യമ പ്രവര്‍ത്തകരെയും കണ്‍വീനര്‍ പി.ടി.സലാമിന്റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. കളിയുടെ ലാഭവിഹിതത്തില്‍ നിന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു.
മങ്കട ഗവണ്മെന്റ് ഹൈസ്കൂള്‍, ആശുപത്രി, ഫയര്‍ സ്റ്റേഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളും മറ്റു സഹായങ്ങളും നല്കി. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് സെക്രട്ടറി യു.പി. നൗഷാദ്, ഷാജി ആലങ്ങാടന്‍, സി.പി. നാസര്‍, ടി. ഫിറോസ്, എം.ഷമീം എന്നിവര്‍ പങ്കെടുത്തു.