ബജറ്റ് അവഗണനയില്‍ സിപിഎം പ്രതിഷേധിച്ചു
1511071
Tuesday, February 4, 2025 8:02 AM IST
പൂക്കോട്ടുംപാടം: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരേ സിപിഎം ചുള്ളിയോട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ റാലി നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധതക്കെതിരേ കേരളം ഇന്ത്യയില്‍ തന്നെയല്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. സിപിഎം അമരമ്പലം ലോക്കല്‍ കമ്മിറ്റി പൂക്കോട്ടുംപാടത്താണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. ഏരിയാ കമ്മിറ്റി അംഗം വി.കെ. അനന്തകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി പി.സി. നന്ദകുമാര്‍, വി.കെ. ഉദയഭാനു, പി.ടി. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ചുള്ളിയോട് ലോക്കല്‍ കമ്മിറ്റി ചുള്ളിയോട് അങ്ങാടിയില്‍ പ്രകടനവും യോഗവും നടത്തി. ലോക്കല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. ശ്രീധരന്, കൊല്ലൊടിക അബു, കെ.ടി. ചേക്കുണ്ണി, കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.