കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും
1510400
Sunday, February 2, 2025 4:51 AM IST
നിലമ്പൂര്‍: ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച മുതല്‍ പണിമുടക്കും. കഴിഞ്ഞ എട്ടര വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് പ്രധാനമായും പണിമുടക്ക് നടത്തുന്നത്.
ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുക, ഡിഎ കുടിശിക അനുവദിക്കുക, കെഎസ്ആര്‍ടിസിയുടെ റൂട്ടുകള്‍ സംരക്ഷിക്കുക, ഡ്രൈവര്‍മാരുടെ സ്പെഷല്‍ അലവന്‍സ് കുടിശിക അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി നിര്‍ത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിലമ്പൂരില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു.
കെ. ഹാസില്‍ അധ്യക്ഷത വഹിച്ചു. ടിഡിഎഫ് സംസ്ഥാന സെക്രട്ടറി മനോജ് ലാകയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നസീര്‍ അയമോന്‍, സെക്രട്ടറി ഇ.ടി. ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.