കിസാന്‍മേള സമാപിച്ചു
1510404
Sunday, February 2, 2025 4:51 AM IST
മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി എംഎസ്പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന "ഹരിതം 2025’ കിസാന്‍ മേള സമാപിച്ചു. സമാപന സമ്മേളനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ആയിരത്തിലധികം പേര് മേള സന്ദര്‍ശിച്ചു. രണ്ടു ലക്ഷം രൂപക്ക് മുകളില്‍ വില്‍പ്പന നടന്നു. നൂറോളം പുതിയ യന്ത്രങ്ങള്‍ക്കുള്ള രജിസ്ട്രേഷനും നടന്നു.