സ്കൂള്‍ വാര്‍ഷികം; സാംസ്കാരിക സമ്മേളനം നടത്തി
1511320
Wednesday, February 5, 2025 5:39 AM IST
നിലമ്പൂര്‍: മികവിന്റെ 50 സുവര്‍ണ വര്‍ഷങ്ങള്‍ എന്ന പേരില്‍ എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, യാത്രയയപ്പ്, അനുയാത്ര ലിവിംഗ് സെന്ററിനായി ഇടിവണ്ണയില്‍ കണ്ടെത്തിയ 75 സെന്റ് ഭൂമിയ്ക്കുള്ള അഡ്വാന്‍സ് തുക കൈമാറ്റം, കലാസന്ധ്യ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.എ. കരീം ഉദ്ഘാടനം ചെയ്തു. കഥാകാരന് പി. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ റോസമ്മ ജോണ്‍, മലയാളം അധ്യാപിക റോസിലി മാത്യു തുടങ്ങിയവര്‍ നാടിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. വിദ്യാര്‍ഥി പ്രതിഭകളെയും അധ്യാപക പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന്, ചാലിയാര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സുമയ്യ പൊന്നാംകടവന്, തോണിയില്‍ സുരേഷ്, എസ്എംസി ചെയര്മാന് സൂര്യപ്രകാശ്, എംടിഎ പ്രസിഡമന്റ് ദീപ നാഥന്,
എസ്എംസി വൈസ് ചെയര്മാന് വിശ്വനാഥന്, സ്റ്റാഫ് സെക്രട്ടറിമാരായ പി. പ്രശാന്ത്, പി. മുഹമ്മദ് ഷാഫി, എസ്ആര്‍ജി കണ്‍വീനര്‍ കെ.വി.ജോഷി, സ്കൂള്‍ പ്രധാനാധ്യാപിക റോഷ്നി ജോ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാസന്ധ്യയും അരങ്ങേറി.