പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കായികമേള
1511070
Tuesday, February 4, 2025 8:02 AM IST
മേലാറ്റൂര്‍: ഉപജില്ല പ്രീ പ്രൈമറി സ്കൂള്‍ അസോസിയേഷന് പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കായികമേള നടത്തി. കെഎസ്ടിഎ സബ്ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടന്ന മേളയില്‍ 25 സ്കൂളുകളില്‍ നിന്ന് 360 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മേലാറ്റൂര്‍ എഎല്‍പിഎസ് ഒന്നാം സ്ഥാനവും (32 പോയിന്റ്) കിഴക്കുംപുറം ജിഎല്‍പിഎസ് രണ്ടാം ആസ്ഥാനവും (27) ഡിഎംഎല്പിഎസ് പട്ടിക്കാട് വെസ്റ്റ് മൂന്നാം സ്ഥാനവും (18) നേടി. ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ മേലാറ്റൂര്‍ പത്മനാഭന് ഉദ്ഘാടനം ചെയ്തു. പി. സ്മിത അധ്യക്ഷത വഹിച്ചു. കെ. സുഗുണപ്രകാശ്, കെ.കെ. സിദ്ദീഖ്, പി. സതി, വി.ഇ. ശശിധരന്, ടി. ജയശ്രീ, ശ്രീജ, പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.