പെരിന്തല്‍മണ്ണയില്‍ കാന്‍സര്‍ ദിനത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
1511310
Wednesday, February 5, 2025 5:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും ജില്ലാ ആശുപത്രി പെരിന്തല്‍മണ്ണയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് പ്രതിരോധ സന്ദേശ ബോധവത്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
ഡോ. നിലാര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച വാക്കത്തോണ്‍ ട്രാഫിക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക ഫ്ളാഗ്ഓഫ് ചെയ്ത് വാക്കത്തോണില്‍ അംഗമായി. ജില്ലാ ആശുപത്രി പരിസരത്ത് നടന്ന സമാപനസമ്മേളനം ഡോ. ആര്. രേണുക ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണയിലെ സേവനരംഗത്തും ഓങ്കോളജി വിഭാഗത്തിലും പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഫവാസ് അലി (അല്‍ശിഫ ഹോസ്പിറ്റല്‍), ഡോ. ഷൗഫീജ് (ഇഎംഎസ് ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ. രാഹുല്‍ ടി. ശങ്കര്‍ (മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ) എന്നിവരെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ആദരിച്ചു.
ഡോ. വി.യു. സീതി, ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ്, പി.പി. സൈതലവി, എ.വി. മുസ്തഫ, പി.ടി.എസ്. മൂസു, കുറ്റീരി മാനുപ്പ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാന്‍സര്‍ ചികിത്സക്ക് വിധേയരായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നഴ്സിംഗ്, സൈക്കോളജി, എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ക്കും സെമിനാര്‍ സംഘടിപ്പിച്ചു.
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് അന്‍വര്‍ കണ്ണിലീരി മുഖ്യപ്രഭാഷണം നടത്തി. സെമിനാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. റൗഫ് ഉദ്ഘാടനം ചെയ്തു. യൂസഫ് രാമപുരം, ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍, ഐഎംഎ സെക്രട്ടറി ഡോ. ഷംജിത്ത്, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് നുസൈബ, ജെഎച്ച്ഐ സെന്തില്‍,
അല്‍ശിഫ കോളജ് ഓഫ് ഫാര്‍മസി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പല്ലവി, ഡോ. ഫവാസ് അലി, ഡോ. ഷൗഫീജ്, ഡോ. രാഹുല്‍ ടി. ശങ്കര്‍, ഡോ. മുഹമ്മദ് ഷെരീഫ് തെന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.