ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തില്‍ 2.92 കോടിയുടെ കുടിശിക തീര്‍പ്പാക്കി
1510402
Sunday, February 2, 2025 4:51 AM IST
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയ വായ്പക്കാര്‍ക്കായ് മലപ്പുറം ജില്ലയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ര് സി. അബ്ദുള്‍ മുജീബ് അധ്യക്ഷനായിരുന്നു.അദാലത്തിലൂടെ 2.9 കോടിയുടെ കുടിശിക തീര്‍പ്പാക്കിയതായും ഇളവുകളായി 32 ലക്ഷം രൂപ അനുവദിച്ചതായും ഡോ. സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.