മുഹമ്മദ് ഷമിന് റെയില്‍ സേവാ പുരസ്കാരം
1511076
Tuesday, February 4, 2025 8:02 AM IST
മങ്കട: വിശിഷ്ട റെയില്‍ സേവാ പുരസ്കാരം (2024) മുഹമ്മദ് ഷമിന് കരുവള്ളിക്ക് ലഭിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗില്‍ നിന്ന് മുഹമ്മദ് ഷമിന് പുരസ്കാരം ഏറ്റുവാങ്ങി.
മലപ്പുറം രാമപുരം സ്വദേശിയായ മുഹമ്മദ് ഷമിന് നിലവില്‍ പാലക്കാട് ഡിവിഷന് റെയില്‍വേ ട്രാഫിക് വിഭാഗം ചീഫ് കണ്‍ട്രോളറാണ്. റിട്ട. ഡിഇഒ കരുവള്ളി മുഹമ്മദ് ഇഖ്ബാലിന്റെയും പനങ്ങാങ്ങര എഎല്‍പി സ്കൂള്‍ അധ്യാപിക ഷംസത്ത് ബീഗത്തിന്റെയും മകനാണ്. ഭാര്യ: ഷെറിന്. മകള്‍: നൈഹ.