ഭിന്നശേഷി കലോത്സവം നടത്തി
1511321
Wednesday, February 5, 2025 5:39 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം "കലാരവം 2കെ25’ കാഴ്ചക്കാരുടെ മനം നിറച്ചു. ഫാന്‍സി ഡ്രസ്, നൃത്ത, സംഗീത മത്സരങ്ങള്‍ എന്നിവ കാണികളുടെ കൈയടി നേടി. ആടിയും പാടിയും കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്തപ്പോള്‍ പിന്തുണയുമായി രക്ഷിതാക്കളും ഒപ്പംനിന്നു.
വേട്ടക്കോട് ഹില്‍ട്ടണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന് സാദിഖ് പന്തല്ലൂര്‍ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എം. എല്‍സി, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, മുന്‍ ചെയര്മാന് വല്ലാഞ്ചിറ മുഹമ്മദലി, കൗണ്‍സിലര്‍മാരായ എം.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ കൈമാറി.