സഹപാഠിക്ക് സ്നേഹവീട് കൈമാറി
1510389
Sunday, February 2, 2025 4:46 AM IST
എടക്കര: എടക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ചു നല്കിയ "സഹപാഠിക്ക് ഒരു സ്നേഹ വീടിന്റെ' താക്കോല്‍ദാനം എ.പി. അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. വിവേകാനന്ദ പഠനകേന്ദ്രം കാര്യദര്‍ശി കെ.ആര്. ഭാസ്കരന്‍പിള്ള മുഖ്യസന്ദേശം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി, ബ്ലോക്ക് മെന്പര് സോമന് പാര്‍ലി, മെന്പര്‍മാരായ കബീര്‍ പനോളി, എം.കെ. ധനഞ്ജയന്, പിടിഎ പ്രസിഡന്റ് കെ. റഷീദലി, എസ്എംസി ചെയര്മാന് ആബിദ് പാറപ്പുറം,
എന്‍എസ്എസ് ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ വി.വി. രാജേഷ്, കെ. അഷറഫ്, ബാബു തോപ്പില്‍, പി.കെ. ജിഷ്ണു, സുലൈമാന്‍ കാട്ടിപ്പടി, വ്യാപാരി വ്യവസായി പ്രസിഡന്റ് കെ. റഫീഖ്, രാധാകൃഷ്ണന്, റസാഖ്, ബുഷ്റ, പ്രോഗ്രാം ഓഫീസര്‍ കെ.എം. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് ടു സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ഥിനി താക്കോല്‍ ഏറ്റുവാങ്ങി. വീട് നിര്‍മാണത്തിന് സ്ഥലം സൗജന്യമായി നല്കിയ ഭാസ്കരന് പിള്ളയ്ക്ക് എന്‍എസ്എസ് യൂണിറ്റ് ഉപഹാരം നല്കി. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച എടക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരെ അനുമോദിച്ചു. എന്‍എസ്എസ് ലീഡര്‍മാരായ അമന് ഇസ്മായില്‍, ദിയ ബഷീര്‍, ടി.ബി. ആശ്വാസ്, ജിന്‍ഷ റജി എന്നിവര്‍ നേതൃത്വം നല്കി.