സിപിഎം പ്രതിഷേധിച്ചു
1511312
Wednesday, February 5, 2025 5:32 AM IST
തൃക്കലങ്ങോട്: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം തൃക്കലങ്ങോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കലങ്ങോട് 32ല്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം ഡോ. കെ.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.എ. ജലീല്‍, സി.ടി. മനോജ്, പി.ഗീത, കെ.സി. ബാബു, സുരേഷ് ആലംമ്പള്ളി, കെ.പി. സുധിഷ് എന്നിവര്‍ നേതൃത്വം നല്കി.