ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
1511319
Wednesday, February 5, 2025 5:39 AM IST
എടക്കര: ജനങ്ങളെ വഞ്ചിക്കുന്നതും കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യം നല്കുന്നതുമാണെന്നാരോപിച്ച് വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
കെ.ടി. ഉബൈദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പാടം, ബോബിസി മാമ്പ്ര, രാജു ചേനത്തറ, ഫ്രാന്‍സിസ് കാരിയാടി, സേവിയര്‍ കുഞ്ഞച്ചന്, പി.കെ. റജീബ്, അലവി കുരിക്കള്‍, എന്‍.എം. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.