മാലാപറമ്പില്‍ അങ്കണവാടി തുറന്നു
1510390
Sunday, February 2, 2025 4:46 AM IST
മാലാപറമ്പ്: പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മാലാപറമ്പ് അങ്കണവാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം പൂര്‍ത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെന്പര് ഷിനോസ് ജോസഫ്, മാലാപറമ്പ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് മുകളേപറമ്പില്‍ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ,
ബ്ലോക്ക് പഞ്ചായത്ത് മെന്പര് മഠത്തില്‍ റജീന, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷക്കീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ സജില്‍ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.