ചാരായവുമായി ഒരാള്‍ പിടിയില്‍
1510401
Sunday, February 2, 2025 4:51 AM IST
മേലാറ്റൂര്‍: ഡ്രൈഡേയോടനുബന്ധിച്ച് ഇന്നലെ പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനൂപും സംഘവും പുലര്‍ച്ചെ മേലാറ്റൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചാരായവുമായി ഒരാള്‍ പിടിയിലായി. മേലാറ്റൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ രാജ(കുട്ടന്) നെയാണ് വില്‍പ്പനക്കായി സൂക്ഷിച്ച ചാരായം സഹിതം അറസ്റ്റ് ചെയ്തത്.
മേലാറ്റൂര്‍ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ പ്രദേശങ്ങളില്‍ ചാരായ വില്‍പ്പനയും ലഹരി വില്‍പ്പനയും നടക്കുന്നുണ്ടെന്ന് വിവിധയിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എക്സൈസ് സംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പിടിയിലായ രാജന് അബ്കാരി കേസുകളില്‍ പ്രതിയാണ്.
ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കുഞ്ഞാലന്‍കുട്ടി,
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. അനീഷ്, കെ. നിബുണ്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിന്ധു, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ. പുഷ്പരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.