മില്‍മ യൂണിയനില്‍ എല്‍ഡിഎഫിന് വിജയം
1511325
Wednesday, February 5, 2025 5:39 AM IST
നിലമ്പൂര്‍: മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ യു.സി. മുഹമ്മദ് കോയ, എം. സണ്ണി ജോസഫ്, ടി. സുഹൈല്‍ എന്നിവരാണ് വിജയിച്ചത്. മില്‍മ നിലമ്പൂര്‍ മാര്‍ക്കറ്റിംഗ് ഡിപ്പോയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല്പതില് താഴെ വയസുള്ള പൊതുവിഭാഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി. സുഹൈല്‍ എതിരില്ലാതെ വിജയിച്ചിരുന്നു.
ജില്ലയില്‍ വോട്ടവകാശമുള്ള 227 ക്ഷീരോത്പാദക സംഘം പ്രസിഡന്റുമാരില്‍ 226 പേര് വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ യു.സി. മുഹമ്മദ് കോയക്ക് 124 വോട്ടും എം. സണ്ണി ജോസഫിന് 128 വോട്ടും ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളായ എം. വാസുദേവന്‍ 87 വോട്ടും വി. സുധാകരന് 101 വോട്ടുമാണ് ലഭിച്ചത്.
വിജയത്തിന് ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി വി.എം. ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. പദ്മാക്ഷന്, കെ. മോഹനന്, ബി. മുഹമ്മദ് റസാഖ്, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. ബഷീര്‍, എം. മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.